വാഷിങ്ടണ്‍: അമേരിക്കയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരിക്കു ദാരുണാന്ത്യം. സ്കുബാ ഡൈവിങിനായി കടലില്‍ പോയ ഇന്ത്യന്‍ വംശജയാണ് സാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാള്‍സ്ട്രീറ്റിലെ ധനകാര്യ വിദഗ്ധയായ രോഹിന ഭണ്ഡാരിയാണ് (49) കൊല്ലപ്പെട്ടത്. അപകടം നടന്നത് കോസ്റ്ററിക്ക ദ്വീപിന് സമീപം പസഫിക് സമുദ്രത്തിലാണ്.
രോഹിന ഭണ്ഡാരിയും സംഘവും കൊകൊസ് ഐലന്‍ഡില്‍ സ്കൂബാ ഡൈവിങ് നടത്തുകയായിരുന്നു. ഈ സമയത്താണ് ഇവരെ സ്രാവുകള്‍ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ രോഹിനയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയായി ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ സ്കൂബാ പരിശീലകനും പരിക്കേറ്റിട്ടുണ്ട്,
Post Your Comments