Latest NewsNewsIndia

ലൈംഗികാസ്വാദനത്തിന് ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്‍ : ആവശ്യക്കാരിലേറെയും ദമ്പതികള്‍

ഔറംഗാബാദ്: ലൈംഗികാസ്വാദനത്തിന് 5000 രൂപ വിലയുള്ള ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്‍പരാഗിനു വേണ്ടി എത്തുന്നത് നവദമ്പതികളെന്ന് സാക്ഷ്യപ്പെടുത്തി കടക്കാരന്‍. ഇത് മുഹമ്മദ് സിദ്ദീഖി, 50 വര്‍ഷം പഴക്കമുള്ള ഒരു കടയെയും അവിടുത്തെ സ്‌പെഷല്‍ സാധനത്തെയും കുറിച്ചാണ് കഴിഞ്ഞ ദിവസങ്ങളിലായി ദേശീയ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുന്നത്. ഈ കടയുടമയാണ് മുഹമ്മദ് സിദ്ദീഖി. 50 വര്‍ഷത്തെ പഴക്കമുള്ള ഔറംഗാബാദിലെ താരാ പാന്‍ സെന്ററില്‍ 51 തരം മുറുക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപെട്ടതാണ് കോഹിനൂര്‍ പാന്‍ അഥവാ ഇന്ത്യന്‍ വയാഗ്ര.

ദിവസവും 10,000ക്കണക്കിന് മുറുക്കാന്‍ വില്‍ക്കുന്ന താരയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് കോഹിനൂറിനാണ്. നവദമ്പതികള്‍ക്ക് ലൈംഗിക ജീവിതം സുഖകരമാക്കാന്‍ ഈ പാന്‍ ഉപകാരപ്പെടുമെന്നാണ് കടയുടമ മുഹമ്മദ് സിദ്ദീഖി പറയുന്നത്. ഇന്ത്യ വയാഗ്ര എന്നറിയപ്പെടുന്ന ഇതിന് ആവശ്യക്കാരേറെയാണ്. 5,000 രൂപയാണ് കോഹിനൂരിന്റെ വില.

പ്രത്യേക പദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കോഹിനൂര്‍ ഉണ്ടാക്കുന്നത്. പ്രാധാനമായും കിലോ ഗ്രാമിന് 70 ലക്ഷം വരെ വിലയുള്ള കസ്തൂരി, കിലോ ഗ്രാമിന് 70,000 വിലയുള്ള കുങ്കുമം, കിലോക്ക് 80,000 വിലയുള്ള റോസ് എന്നിവ ഇതില്‍ ചേര്‍ക്കുന്നുണ്ടെന്ന് സിദ്ദീഖി പറയുന്നു. കൂടാതെ പശ്ചിമ ബംഗാളില്‍ മാത്രം കണ്ടു വരുന്ന ഒരു ജല ലായനിയും ഇതില്‍ കൂട്ടുന്നുണ്ട്.

തന്റെ വിവാഹ ശേഷം കോഹിനൂര്‍ കഴിക്കാന്‍ മാതാവ് ആവശ്യപ്പെടുകയും അത് ഇഷ്ടമായാല്‍ മാത്രം വില്‍ക്കാന്‍ പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് പാന്‍ വില്‍ക്കാന്‍ ആരംഭിച്ചതെന്ന് സിദ്ദീഖി വ്യക്തമാക്കി.

‘കോഹിനൂരിന്റെ കൂട്ട് തനിക്കും മാതാവിനും മാത്രമാണ് അറിയുക. വേറെ ആര്‍ക്കും ഇതറിയില്ല. 5,000 രൂപ അധികമാണെന്ന് അറിയാം എന്നാല്‍ ഇതിനേക്കാള്‍ കുറച്ച് 3,000 രൂപക് ഇപ്പോള്‍ നല്‍കുന്നുണ്ട്. പക്ഷെ ഇതിന്റെ ഫലം മൂന്ന് ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേകമായി രൂപകല്‍പന ചെയ്ത പെട്ടിയിലാണ് കോഹിനൂര്‍ ഉപഭോക്താവിന് നല്‍കുന്നത്. കൂടാതെ സൗജന്യമായി ഒരു സുഗന്ധദ്രവ്യവും നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button