Latest NewsNewsIndia

ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പെട്രോള്‍ വില 10 രൂപ കുറയ്ക്കും

ന്യൂഡല്‍ഹി•ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പുനല്‍കുന്ന പ്രകടനപത്രിക ജലസേചനത്തിന് 16 മണിക്കൂര്‍ വൈദ്യുതിയും വാഗ്ദാനം ചെയ്യുന്നു.

പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്,

  • സംസ്ഥാനത്തെ 25 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ 32,000 കോടിയുടെ പാക്കേജ്. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് 4,000 രൂപ വീതം അലവന്‍സ്.
  • സര്‍ക്കാര്‍ ജോലികള്‍ക്ക് കരാര്‍ വ്യവസ്ഥ അവസാനിപ്പിക്കും. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും.
  • സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ്-ട്രാക്ക് കോടതികള്‍
  • കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകളും സ്മാര്‍ട്ട്‌ഫോണുകളും
  • നികുതി കുറച്ച് കൊണ്ട് സംസ്ഥാനത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപയുടെ കുറവ് വരുത്തും.
  • വിദ്യാഭ്യാസത്തിനും തൊഴിലിനും പട്ടിദാര്‍ സമുദായാംഗങ്ങള്‍ക്ക് തുല്യ അവകാശം നല്‍കും.
  • നിലവിലെ എസ്.സി/എസ്.ടി, ഒ.ബി.സി സംവരണത്തില്‍ ഒരു തരത്തിലും ഇടപെടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button