
കോട്ടയം: നാളെ ഉച്ചകഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ മാറ്റിയതായി എംജി സര്‍വകലാശാല അറിയിച്ചു. ഈ പരീക്ഷ ഡിസംബര്‍ 19ന് രാവിലെ നടത്തും. ഇതിനു പുറമെ ഡിസംബര്‍ 8ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിടെക് പരീക്ഷയും മാറ്റി. ഇത് ഡിസംബര്‍ 20ന് രാവിലെ നടത്തുമെന്നു സര്‍വകലാശാല വ്യക്തമാക്കി.
Post Your Comments