KeralaLatest NewsNews

അന്തരീക്ഷ മലിനീകരണം; ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കാതെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യൂണല്‍ ബെഞ്ച് വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഉടന്‍തന്നെ സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.എന്നാല്‍ ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും മാറിയതിനാല്‍ നടപടികളെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button