ലക്നൗ: പതിനെട്ടുവയസുകാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യുപിയിലെ ഹാമിർപുർ ജില്ലയിലായിരുന്നു മനുഷ്യമസംഭവം നടന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ മാസം 24 ന് ആണ് പെൺകുട്ടി പീഡനത്തിനു ഇരയായത്. ഉച്ചയ്ക്ക് വയലിലേക്കുപോയ പെൺകുട്ടിയെ യുവാക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനം ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭയപ്പെടുത്തിയിരുന്നു.
Post Your Comments