ആലപ്പുഴ•തോമസ് ചാണ്ടിയ്ക്ക് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു.
തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ രണ്ട് കോടി രൂപ നികുതി പിരിക്കാതെ ഫയലുകൾ മുക്കിയ ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറി, ജോലി ചെയ്യാതെ സമരം ചെയ്ത ജീവനക്കാർക്ക് കൗൺസിലിന്റെ തീരുമാനം മറികടന്നു ശമ്പളം നൽകുകയും ചെയ്തു കൊണ്ട് എൽ.ഡി.എഫിനോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കി. ഇടതും വലതും നഗരസഭയിൽ പരസ്പരം എതിർക്കുകയും രാത്രിയിൽ പരസ്പരം ഒത്തുതീർപ്പു ചർച്ചകൾ നടത്തുകയുമാണ് ചെയ്യുന്നത്. ആലപ്പുഴ നഗരസഭാ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചുകൊണ്ടു നടന്ന ഉപരോധസമരം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷം വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ലിജു, മണ്ഡലം ഭാരവാഹികളായ ആർ. കണ്ണൻ, വി.സി. സാബു, ജ്യോതി രാജീവ്, പാർലമെന്ററി പാർട്ടി ലീഡർ ആർ. ഹരി, കൗൺസിലർമാരായ പാർവ്വതി സംഗീത്, റാണി രാമകൃഷ്ണൻ, സലിലാകുമാരി, മറ്റു ഭാരവാഹികളായ ഉണ്ണികൃഷ്ണ മേനോൻ, റാം സുന്ദർ, പ്രവീൺ, ബാബു എന്നിവരും സംസാരിച്ചു.
Post Your Comments