അബുദാബി: വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താനൊരുങ്ങി യുഎഇ. ജീവനക്കാരുടെ പ്രവര്‍ത്തന രീതികളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളുടെ തരം തിരിവ് നടത്തിയ ശേഷം വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഈ നടപടി നടപ്പിലാക്കാനൊരുങ്ങുന്നത്.
വര്‍ക്ക് പെര്‍മിറ്റ് നിരക്കില്‍ വ്യത്യാസമേര്പ്പെടുത്താനായി മൂന്ന് തരത്തിലാണ് കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. ജീവനക്കാരുടെ തൊഴില്‍ വൈദഗ്ധ്യം, രാഷ്ട്രം, സ്ഥാപനത്തിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വര്‍ക്ക് പെര്‍മിറ്റ് നിരക്കേര്പ്പെടുത്തുന്നതിനായി സ്ഥാപനങ്ങളെ തരം തിരിക്കുക.
കൂടാതെ സ്വദേശികളെയും അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെയും തൊഴില്‍ ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെയും മത്സ്യബന്ധന ബോട്ടുമായി ബന്ധപ്പെട്ട കമ്പനികളെയും ഫീസ് നിരക്കേര്പ്പെടുത്തുന്നതില് നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments