ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട ജിയോവാനി ഫാരീസ് എന്ന ഇറ്റാലിയന്‍ യുവാവിന് ആശ്വാസ വാക്കുമായി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം യമുന എക്സ്പ്രസ് ഹൈവേയില്‍ വെച്ച് ജിയോവാനി ഫാരീസ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുണ്ടായി. അപകടത്തില്‍ ഇരു കാറിലുണ്ടായിരുന്നവര്‍ക്കെല്ലാം ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് പരിക്കേറ്റവരെ ഡല്‍ഹിയിലെ കൈലേഷ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാരീസിന്റെ സഹായിയായി ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയിലെ ആരോ ഫാരിസിന്റെ ഈ ദയനീയാവസ്ഥ വിവരിച്ച് സുഷമയ്ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. ഫാരീസ് ഒറ്റയ്ക്കല്ലെന്നും ഇന്ത്യയിലാണെന്നും ഫാരീസിനു വേണ്ട എല്ലാ സഹായ ക്രമീകരണങ്ങളും നല്കാന് കൈലേഷ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ട്വീറ്റില്‍ സുഷമ സ്വരാജ് വ്യക്തമാക്കി.
Post Your Comments