ന്യൂ ജേഴ്സി•16 കാരനായ സൗത്ത് ജേഴ്സി വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 28 കാരിയായ ടീച്ചര്‍ പിടിയില്‍. ന്യൂ ജേഴ്സി സംസ്ഥാനത്തെ പെന്നിംഗ്ടണിലെ ഒരു സ്കൂളില്‍ ഇംഗീഷ് പഠിപ്പിച്ചിരുന്ന അലിസിയ മരിയെ റെഡ്ഡിയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
2016 ഡിസംബറില്‍ അലിസിയ വിദ്യാര്‍ത്ഥിയ്ക്ക് തന്റെ സെല്‍ഫോണ്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് അവനെ സ്നാപ് ചാറ്റില്‍ ആഡ് ചെയ്യുകയും ചെയ്തു. 2017 ഫെബ്രുവരിയില്‍ അധ്യാപിക “നിന്റെ കൈ എന്റെ മുകളില്‍ വേണം” എന്നൊരു സന്ദേശം അയച്ചതായി വിദ്യാര്‍ത്ഥി പറയുന്നു.
മൂന്ന് ആഴ്ചകള്‍ക്ക് ശേഷം, പെന്‍സില്‍വാനിയയിലെ സോള്ബറിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിദ്യാര്‍ത്ഥിയേയും കൂട്ടി സമീപത്തെ പാര്‍ക്കിലെത്തിയ അധ്യാപിക അവിടെ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
നവംബര്‍ 20 കേസ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തങ്ങളാണ് വിവരം പ്രോസിക്യൂട്ടര്‍മാരെ അറിയിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ക്ക് നല്കിയ പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണവുമായി സ്കൂള്‍ സഹകരിക്കുന്നുണ്ടെന്നും തിങ്കളാഴ്ച വിദ്യാര്‍ത്ഥികളുമായി ഒരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയുണ്ടെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പെന്നിംഗ്ടണിലെ സ്കൂള്‍ വിട്ട അലിസിയ മേരിലാന്‍ഡിലേക്ക് പോയിരുന്നു. മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ സെന്റ് പോള്‍സ് ഗേള്‍സ് സ്കൂളിലാണ് അധ്യാപിക പിന്നീട് പഠിപ്പിച്ചിരുന്നതെന്നും സംഭവം അറിഞ്ഞതോടെ ഇവരെ അവിടെ നിന്നും പുറത്താക്കിയെന്നും ഒരു ബാള്‍ട്ടിമോര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാള്‍ട്ടിമോര്‍ കൗണ്ടി പ്രത്യേക ദൗത്യ സേനയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ലൈംഗിക പീഡനം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ബന്ധം, വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ കുറ്റകരമായ വിനിയോഗം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിതെറ്റിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
Post Your Comments