തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുമ്പേ സാഗര്‍ ചുഴലിക്കാറ്റും ഇന്ത്യയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലാക്ക കടലിടുക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം. ഓഖി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദ്ദം ഉണ്ടായ അതേ മേഖലയില്‍ തന്നെയാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ സാഗര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായിരിക്കുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ മാസം 30 ന് രൂപപ്പെട്ട അന്തരീക്ഷ ചുഴലിയാണ് സാഗര്‍. മലാക്ക കടലിടുക്കില്‍ ശക്തിയേറിയ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യം വെച്ചാണിത് നീങ്ങുന്നത്. നിലവിലുള്ള കാലാവസ്ഥയനുസരിച്ച് ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് നാളെ ചെന്നൈ തീരത്ത് പതിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമുദ്ര ഉപരിതലത്തിലെ താപ വ്യതിയാനം ആണ് സാഗര്‍ ചുഴലിക്കാറ്റിന് കാരണം.ഇനിയുളള രണ്ട് ദിവസങ്ങളില്‍ തമിഴ്നാട് കേരള ആന്ധ്രപ്രദേശ് തീരങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments