ഗുജറാത്ത് : രാഹുൽ ഗാന്ധി ദില്ലിയിലെ ക്ഷേത്രത്തിൽ പോകാതെ ഗുജറാത്തിൽ തന്നെ പോകുന്നതിനു പിന്നിൽ തെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.രാഹുലിന്റേത് കപട ഭക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് ഏജന്റായ ഹർദിക് സമുദായത്തെ ചതിച്ചെന്നും കോൺഗ്രസ്സിനൊപ്പം ചേർന്നതോടെ പട്ടേലിന്റെ ശക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കായി ഗുജറാത്തിലെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും ബിജെപി 150 സീറ്റ് നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments