തിരുവനന്തപുരം ; “കേരളം കൈയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നുവെന്ന്” കെ സുരേന്ദ്രൻ. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ആഞ്ഞുവീശികൊണ്ടിരിക്കുന്ന ഒാഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വെെകുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ”റോമാസാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ മലയാള പതിപ്പാണ് പിണറായി വിജയൻ. പ്രതിരോധമന്ത്രി മുതല്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി വരെ ഉറക്കമൊഴിഞ്ഞ് രക്ഷക്കെത്തുമ്പോള്‍ പിണറായി വിജയനും ശശി തരൂരും തിരിഞ്ഞുനോക്കുന്നില്ലെന്നും” ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം ചുവടെ ;
Post Your Comments