തെഹ്‌റാൻ: ഇറാനിൽ അഫ്ഗാനിസ്ഥാന്റെ സഹകരണത്തോടെ ഇന്ത്യ നിർമിച്ച ചബാഹർ തുറമുഖം ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉദ്ഘാടനം ചെയ്‌തു. ദ്ഘാടന ചടങ്ങിൽ ഇന്ത്യ, പാകിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്‌ടാതിഥികൾ പങ്കെടുത്തിരുന്നു. പാകിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ മൂന്നിരട്ടി വലിപ്പവും പ്രവർത്ത ശേഷിയുമുള്ള തുറമുഖമാണിത്. പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം വഴി മദ്ധ്യ ഏഷ്യയിൽ കടന്നുകയറിയ ചൈന ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാനും ചഹ്ബഹാർ തുറമുഖത്തിലൂടെ ഇന്ത്യയ്‌ക്ക് കഴിയും.
500 മില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് ഇന്ത്യ നിർമിച്ച തുറമുഖം 2018 അവസാനത്തോടെ പൂർണമായും പ്രവർത്തന യോഗ്യമാകുമെന്ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി അറിയിച്ചു. ഇതുകൂടാതെ അഫ്ഗാനിസ്ഥാനിലെ നാല് പ്രധാന നഗരങ്ങളെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സറഞ്ച് – ഡെലാറാം റോഡ് ശൃംഖലയും ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്.
Post Your Comments