തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ നേരത്തേക്കു കനത്ത മഴക്കും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഈ സമയം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിയോടു കൂടിയ കനത്ത മഴയക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം 48 മണിക്കൂർ നേരത്തേക്കു കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടലിലും സമാന മുന്നറിയിപ്പു കാലാവസ്ഥാ നിരീക്ഷണവിഭാഗം നൽകി.
ലക്ഷദ്വീപ് മേഖലയിൽ നാശം വിതച്ച ശേഷം വടക്ക് – വടക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തേക്കു നീങ്ങി ടക്കു കിഴക്ക് ഭാഗത്തെത്തി നാളെ ദുർബലമാകുമെന്നു കരുതുന്നു.
ഓഖി ചുഴലികാറ്റിന്റെ ഇപ്പോഴത്തെ ഗതി ;
കടപ്പാട് ; Widny.com
Post Your Comments