കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സർവീസ് മുടങ്ങിയത് കാരണം കോഴിക്കോട് കുടുങ്ങിയത് നൂറിലധികം ആളുകൾ. പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ചരക്കുകള്‍ കയറ്റിയ കപ്പലാണ് നാല് ദിവസമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനാവാതെ കുടങ്ങിയിരിക്കുന്നത്. എത്രയും വേഗം കപ്പല്‍ പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പച്ചക്കറികള്‍ അടക്കമുള്ള ചരക്കുകള്‍ നശിക്കും. ദ്വീപീല്‍ ക്ഷാമം നേരിടുമെന്നും നിവാസികള്‍ അറിയിച്ചു.
ചുഴിലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭം ശാന്തമാകാന്‍ രണ്ട് ദിവസംകൂടി എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ അഞ്ചാം തീയതിക്ക് ശേഷമേ കപ്പല്‍ പുറപ്പെടുന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാവൂ എന്നാണ് ലക്ഷദ്വീപ് ഷിപ്പിംഗ് അറിയിച്ചിരിക്കുന്നത്.
Post Your Comments