മധ്യപ്രദേശ്: വയറു വേദനയുമായി ചെന്ന കര്‍ഷകനു വ്യാജ ഡോക്ടറുടെ ചികിത്സ. 60 കാരനായ കര്‍ഷകന്‍ വയറുവേദനയുമായി വ്യാജഡോക്ടറുടെ അടുക്കലെത്തി കുടുങ്ങിയത് മധ്യപ്രദേശിലാണ്.
കര്‍ഷകന്‍ ഗ്രാമത്തിലുള്ള ഒരു ഡോക്ടറുടെ അടുത്തെത്തിയത് കടുത്ത വയറുവേദനയും, ശര്‍ദിയുമായാണ്. ശസ്ത്രക്രിയ ഉടന്‍ തന്നെ നടത്തുകയായിരുന്നു. 60കാരന്റെ വയറുവേദനയ്ക്ക് ശസ്ത്രക്രിയ നടത്തിയതിനു ശേഷവും ഒരു ശമനവുമുണ്ടായില്ല. ഇതോടെയാണ് പ്രമുഖ ആശുപത്രിയില്‍ കര്‍ഷകന്‍ ചികിത്സ്‌യ്ക്ക് എത്തുന്നത്.
വയറിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങിക്കിടപ്പുണ്ടെന്ന് തുടര്‍ന്ന നടത്തിയ എന്‍ഡോസ്‌കോപ്പിയിലാണ് കണ്ടെത്തിയത്. 21 സെന്റിമീറ്റര്‍ നീളമുള്ള സ്റ്റീല്‍ ഗ്ലാസ് ശസ്ത്രക്രിയയിലൂടെ തന്നെ പുറത്തെടുത്തു.
ഗ്ലാസ് ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് പുറത്തെടുത്തത്. പ്രാവിണ്യമില്ലാത്ത ചികിത്സകരെ പണം ലാഭിക്കാന്‍ വേണ്ടിയായിരുന്നു സമീപിക്കേണ്ടി വന്നതെന്ന് കര്‍ഷകന്‍ പറയുന്നു.
Post Your Comments