ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ സ്വന്തമാകാനൊരുങ്ങുകയാണ് ഇന്ത്യ .ശബ്ദത്തേക്കാൾ അഞ്ചു മുതൽ ഏഴിരട്ടി വരെ വേഗത, ലോകത്ത് എവിടെയും മണിക്കൂറുകൾക്കുള്ളിൽ തകർക്കാൻ ശേഷി എന്നിവയാണ് ബ്രഹ്മോസ് 2 വിന്റെ പ്രത്യേകതകൾ .ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്നു എന്ന പ്രത്യേകത കൂടി ബ്രഹ്മോസിനുണ്ട് .സൂപ്പർസോണിക് മിസൈൽ ബ്രഹ്മോസിന്റെ പരീക്ഷണം മൂന്നു തലങ്ങളിലും പൂർത്തിയായതോടെയാണ് ബ്രഹ്മോസ് രണ്ടിന്റെ നിർമാണവും പരീക്ഷണങ്ങളും ഇരു രാജ്യങ്ങളും ദ്രുതഗതിയിലാക്കിയത്.മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലായിരിക്കും ഈ മിസൈൽ അറിയപ്പെടുക.
Post Your Comments