ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ മതവിശ്വാസം സംബന്ധിച്ച് വിവാദം പുകയുന്നു. ബ്രാഹ്മണനായ രാഹുല്‍ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ലോക്സഭാ എംപി മീനാക്ഷി ലേഖി. ശിവഭക്തനാണെന്ന് അവകാശപ്പെടുന്നയാളാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ ശിവ ഭക്തനായിരുന്ന ശ്രീരാമന് ജീവിച്ചിരുന്നിട്ടേയില്ല എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. അതിനാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മീനാക്ഷി ലേഖിയുടെ ആവശ്യം.
അതേസമയം വസ്ത്രത്തിനു മുകളില്‍ പൂണൂല് ധരിച്ച ബ്രാഹ്മണനെ കാണുന്നത് ആദ്യമായാണെന്നും ലേഖി പരിഹസിച്ചു. വസ്ത്രത്തിനു മുകളില്‍ പൂണൂല് ദൃശ്യമായ രീതിയിലുള്ള രാഹുലിന്റെ ചിത്രങ്ങള്‍ നേരത്തെ കോണ്‍ഗ്രസിന്റെ ഗുജറാത്ത്ഘടകം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു ലേഖിയുടെ പരിഹാസം.
രാജീവ് ഗാന്ധിയുടെ മരണക്രിയകള്‍ ചെയ്യുന്നതും പ്രിയങ്കയുടെ കല്യാണത്തിന് പങ്കെടുക്കുന്നതുമായ ചിത്രങ്ങളിലാണ് പൂണൂല് വസ്ത്രത്തിനു മുകളില്‍ കാണുന്ന രീതിയിലുള്ളത്. ബ്രാഹ്മണനായിരുന്നിട്ടും ശിവഭക്തനാണെന്ന് അവകാശപ്പെടുമ്പോഴും രാഹുല്‍ഗാന്ധി ശ്രീരാമനില്‍ വിശ്വസിക്കാത്തതാണ് ലേഖിയെ പ്രകോപിപ്പിച്ചത്.
ശ്രീരാമന് ജീവിച്ചിരുന്നിട്ടില്ലെന്നും രാവണ നിഗ്രഹത്തിനായി ലങ്കയിലേക്ക് നിര്‍മ്മിച്ച രാമസേതുവും ഇല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. 2007 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാമസേതു സമുദ്രം ഷിപ്പിങ് കനാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുരാവസ്തുവകുപ്പ് സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ശ്രീരാമനും രാമസേതുവും നിലനിന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ശിവഭക്തനാണെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്നും ലേഖി ആവശ്യപ്പെട്ടു.
Post Your Comments