
ബെംഗളൂരു: ചികിത്സയ്‌ക്കെത്തിയ യുവതിയുടെ അര്‍ധനഗ്‌നചിത്രം മൊബൈല്‍ ഫോണിലെടുത്ത ആശുപത്രി ജീവനക്കാരൻ പിടിയിൽ. കെ.ആര്‍. പുരം സര്‍ക്കാര്‍ ആശുപത്രിയിലെ അറ്റൻഡർ രഘുവാണ് പിടിയിലായത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതിയോട് നെഞ്ചിന്റെ സ്‌കാന്‍ എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സ്‌കാന്‍ ചെയ്യാനെത്തിയ യുവതിയോട് വസ്ത്രം മാറ്റാന്‍ വനിതാ നഴ്സ് ആവശ്യപ്പെട്ടു. സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കെ യന്ത്രം കേടായെന്നുപറഞ്ഞ് ഇവര്‍ രഘുവിനെ വിളിക്കുകയും മുറിയിലേക്കുവന്ന രഘു യുവതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ എടുക്കുകയുമായിരുന്നു.
ഫോട്ടോ എടുത്തതായി മനസിലാക്കിയ യുവതി ഭർത്താവിനെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവില്‍ ചിത്രം മൊബൈലില്‍നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്‌തു. ആശുപത്രി അധികൃതര്‍ക്ക് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തു.
Post Your Comments