Latest NewsNewsGulf

ബസ്​ത മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു; ആദ്യദിവസമെത്തിയത് എണ്ണായിരത്തിലേറെ പേർ

ജിദ്ദ: വിവിധ മേഖലകളിൽ ആഴ്​ച​തോറും നടന്നുവന്നിരുന്ന സീസൺ കച്ചവടത്തിന്​ ഉണർവ്​ പകരുക എന്ന ഉദ്ദേശ്യത്തോ​ടെയാണ്​ ചേംബർ മുഖ്യ ആസ്​ഥാനത്തിനടുത്ത് ഒരുക്കിയ ‘ബസ്​ത മാർക്കറ്റി’ ൽ ആദ്യദിവസമെത്തിയത്​ 8500 പേർ. 250 ബസ്​തകൾ ഉൾക്കൊള്ളാൻ പാകത്തിലാണ്​ സ്​ഥലമൊരുക്കിയിരിക്കുന്നത്​​. ഇത്​ മൂന്നാം തവണയാണ്​ ജിദ്ദ ചേംബർ ബസ്​ത മാർക്കറ്റ്​ ഒരുക്കുന്നത്. വെള്ളിയാഴ്​ചയാണ്​ ബസ്​ത മാർക്കറ്റ്​ പ്രവർത്തിക്കുക. മൂന്ന്​ മാസം നീണ്ടു നിൽക്കും.

ഭക്ഷ്യവിഭവങ്ങൾ, വീട്ടുപകരണങ്ങൾ, വിനോദ ഉപകരണങ്ങൾ, കളിക്കോപ്പുകൾ, കുടുംബത്തിനാവശ്യമായ വസ്​തുക്കൾ, ഗിഫ്​റ്റുകൾ എന്നിങ്ങനെ 8000 ത്തിലധികം വസ്​തുകൾ വിവിധ ബസ്​തകളിലായി ഒരുക്കിയിട്ടുണ്ട്. നേരത്തെ നടന്ന ബസ്​ത മാർക്കറ്റ്​ വിജയകരമായിരുന്നുവെന്ന്​ ജിദ്ദ ചേംബർ ഭരണസമിതി അംഗം ഫാഇസ്​ ബിൻ അബ്​ദുല്ല അൽഹർബി പറഞ്ഞു. കാലോചിതമായി സീസൺ കച്ചവടത്തെ മാറ്റുന്നതാണ്​ ബസ്​ത മാർക്ക​റ്റെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button