Latest NewsNewsLife Style

ഈ സമയത്ത് വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്നതിന് കാരണം ഇതാണ്

നിങ്ങളുടെ പങ്കാളി വഞ്ചിക്കുകയാണെന്ന് നിങ്ങള്‍ സംശയിക്കുകയാണെങ്കില്‍, അത് ഒരു പ്രശ്നമാണ്. വ്യക്തമായി പറഞ്ഞാല്‍ വിശ്വാസ്യതക്കുറവ് അവിടെയുണ്ടെന്ന് അര്‍ഥം.

ഇപ്പോള്‍ ഒരു പഠനം പറയുന്നത് ഒരു പ്രത്യേക കാലയളവില്‍ പങ്കാളികള്‍ വഞ്ചിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. അതുകൊണ്ട് നിങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ട് എന്ന് തോന്നിയാല്‍, നിങ്ങള്‍ തന്നെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ എത്രകാലം ഒന്നിച്ചുണ്ടായിരുന്നു എന്നത് വിഷയമല്ല.

ജേര്‍ണല്‍ ഓഫ് സെക്സ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തില്‍ ദീര്‍ഘകാല ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 423 പേരെയാണ് പഠനവിധേയമാക്കിയത്. ഗവേഷകര്‍ ഇവരെ ഒരോരുത്തരെയും കാണുകയും പങ്കാളിയെ വഞ്ചിക്കാനുള്ള അവരുടെ സാധ്യതയെക്കുറിച്ച് ചോദിച്ചു. ഇതില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയത് വിവാഹിതരായ സ്ത്രീകള്‍ 6 മുതല്‍ 10 വര്‍ഷം വരെ കൂടുതല്‍ അവിശ്വസ്തരായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

ബന്ധത്തിന്റെ ആദ്യഘട്ടങ്ങളിലും പത്ത് വര്‍ഷത്തിന് ശേഷവും സ്ത്രീകള്‍ വഞ്ചിക്കാന്‍ സാധ്യത കുറവാണെന്നും പഠനം പറയുന്നു.

വിവാഹം കഴിഞ്ഞ് ആറുവര്‍ഷ പരിധിയ്ക്ക് ശേഷം കുട്ടികള്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും, മധ്യകാല ജീവിത പ്രതിസന്ധികളും, ഒരേ പങ്കാളിയോടൊപ്പം മധ്യവയസിനെ സമീപിക്കേണ്ടി വരുന്നതുമൊക്കെ സ്ത്രീകളെ വഴിതെറ്റിക്കുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ സ്ത്രീകള്‍ മധുവിധുകാലം ആസ്വദിക്കുന്നു. പിന്നീട് വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ സെറ്റില്‍ഡ് ആകുന്നതോടെ വഞ്ചിക്കാനുള്ള സധ്യതയും കുറയുന്നു.

അതേസമയം, പുരുഷന്മാരുടെ കാര്യത്തില്‍ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. വിവാഹം കഴിഞ്ഞ് 11 വര്‍ഷമോ അതിനു ശേഷമോ ആണ് പുരുഷന്മാര്‍ വഞ്ചിക്കാന്‍ സാധ്യത കൂടുതലെന്നും പഠനം പറയുന്നു. അവരുടെ കാര്യത്തിൽ, മധ്യകാല ജീവിത പ്രതിസന്ധികളും, കൂടുതൽ കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള ആഗ്രഹവുമാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു.

മറ്റൊരു രസകരമായ കാര്യം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ വഞ്ചിക്കാന്‍ സാധ്യത കുറവാണ്-പ്രത്യേകിച്ചും ഈശ്വരവിശ്വാസമുള്ളവരാണെങ്കില്‍. ഒടുവില്‍ ഒറ്റയ്ക്കായി പോകുമോ തുടങ്ങിയ ഉൽക്കണ്ഠകളാണ് വനിതകളുടെ വഞ്ചനയുടെ പ്രധാന ഘടകങ്ങളെന്നും പഠനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button