USALatest NewsNewsInternational

അമേരിക്കയിൽ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേതനം

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്റ് ഡൊണാ​ൾ​ഡ് ട്രം​പ് ല​ഹ​രി​മ​രു​ന്നു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തിയുള്ള പോ​രാ​ട്ട​ത്തി​നായി സ്വന്തം വേതനം സം​ഭാ​വ​ന ചെ​യ്തു. ‌‌‌‌ഒ​രു ല​ക്ഷം ഡോ​ള​റാ​ണ് ആ​രോ​ഗ്യ, മ​നു​ഷ്യ സേ​വ​ന വ​കു​പ്പി​ന് അദ്ദേഹം സം​ഭാ​വ​ന ന​ൽ​കി​യ​ത്.

അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കാ​യി ട്രം​പി​ന്റെ സം​ഭാ​വ​ന വി​നി​യോ​ഗി​ക്കു​മെ​ന്ന് ആ​ക്ടി​ക് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി എ​റി​ക് ഹ​ർ​ഗ​ൻ പ​റ​ഞ്ഞു. അ​മി​ത ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗം മൂ​ലം യു​എ​സി​ൽ ദി​വ​സേ​ന 175 പേ​രാ​ണ് മ​രി​ക്കു​ന്ന​തെ​ന്നും ഹ​ർ​ഗ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ വേതനം വാങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ട്രം​പ് അറിയിച്ചിരുന്നു.നിലവിൽ വേതനമായി ലഭിക്കുന്ന തുക വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button