വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലഹരിമരുന്നുജന്യ രോഗങ്ങൾക്കെതിയുള്ള പോരാട്ടത്തിനായി സ്വന്തം വേതനം സംഭാവന ചെയ്തു. ഒരു ലക്ഷം ഡോളറാണ് ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് അദ്ദേഹം സംഭാവന നൽകിയത്.
അമിത ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ സംബന്ധിച്ച ബോധവത്കരണ പരിപാടികൾക്കായി ട്രംപിന്റെ സംഭാവന വിനിയോഗിക്കുമെന്ന് ആക്ടിക് ആരോഗ്യ സെക്രട്ടറി എറിക് ഹർഗൻ പറഞ്ഞു. അമിത ലഹരി മരുന്ന് ഉപയോഗം മൂലം യുഎസിൽ ദിവസേന 175 പേരാണ് മരിക്കുന്നതെന്നും ഹർഗൻ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സ്ഥാനം ലഭിച്ചാൽ വേതനം വാങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് അറിയിച്ചിരുന്നു.നിലവിൽ വേതനമായി ലഭിക്കുന്ന തുക വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്.
Post Your Comments