KeralaLatest NewsNews

സംസ്ഥാനത്ത് യുവാവിന് നേരെ ലൈംഗിക പീഡനം

കോഴിക്കോട് : ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് നേരെ കോഴിക്കോട് പീഡനശ്രമം. ആല്‍ബിന്‍ കിഷോരിക്കാണ് ഇന്നലെ രാത്രി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ ക്രൂരതക്കിരയാകേണ്ടി വന്നത്. ഇന്നലെ രാത്രി ആല്‍ബിന്‍ റെയിവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ അപരിചിതനോട് വഴിചോദിക്കുകയും താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ തലയ്ക്ക് അടിച്ച്‌ കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യറായില്ല.

അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ട്രാന്‍സ്ജെന്‍ഡര്‍ തന്റെ കൂടെയുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ളവരുടെ ഒന്നിച്ച്‌ നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു പിന്നീട് മെഡിക്കല്‍ കോളേജില്‍ പോയി വൈദ്യ പരിശോധനയ്ക്ക് വിധേയനാകാനും പൊലീസ് ആവശ്യപ്പെട്ടു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button