തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മത്സ്യതൊഴിലാളിയുടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ ആണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. മഴ തുടരുമെന്നും മുന്നറിയിപ്പ് നല്കി.
Post Your Comments