
നടന് തിലകനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് നെടുമുടി വേണു പറയുന്നു. സഹ പ്രവര്ഹാകര്ക്കിടയില് ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത്തരം ചില പ്രശ്നങ്ങള്‍ നടന് തിലകനുമായി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ചില വാക്കുകള്‍ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നും നെടുമുടി വേണു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരത്തെ നായർ ലോബിയുടെ വക്താവ് ആണ് താനെന്ന് തിലകൻ പറഞ്ഞ പരാമർശങ്ങള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്നു താരം പറഞ്ഞു. ഞങ്ങള്‍ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചു അഭിനയിക്കുകയും അടുത്ത ബന്ധത്തിലുമായിരുന്നു. കൂടാതെ താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ തിലകന് അവതരിപ്പിച്ചിരുന്നു. ഇങ്ങനെയോക്കോ ഉണ്ടായിട്ടും ഒരു സുപ്രഭാതത്തില്‍ അദ്ദേഹം ഇങ്ങനെ വിമര്‍ശിച്ചപ്പോള്‍ വേദന തോന്നിയെന്ന് നെടുമുടി വേണു പറഞ്ഞു. കൂടാതെ ആരൊക്കയോ തനിക്കെതിരെ അദ്ദേഹത്തോട് പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായതും ഇതിനു കാരണമാകാമെന്നും നെടുമുടി വേണു കൂട്ടിച്ചേര്‍ത്തു.
Post Your Comments