Latest NewsKeralaNews

പ്രയാര്‍ ഗോപാലകൃഷ്ണനു എതിരെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സുപ്രധാന വിവരം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ , തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ മെമ്പര്‍ അജയ് തറയിലനുമെതിരെ നടത്തിയ  പ്രാഥമികാന്വേഷണത്തില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി. ഇരുവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നടത്തിയ ക്രമക്കേടാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ടൂര്‍ ഡയറിയും ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സും വിജിലന്‍സ് പരിശോധിച്ചു. ഈ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.  ദേവസ്വം ബോര്‍ഡിന്റെ  തന്നെ വിജിലന്‍സ് വിഭാഗമാണ് ഇക്കാര്യം അന്വേഷിച്ചത്. വിഷയത്തില്‍ വിശദ അന്വേഷണം ശിപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നല്‍കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button