Latest NewsAutomobile

ഇന്ത്യൻ വിപണിയിൽ താരമായി ഗ്രാസ്യ

ഇന്ത്യൻ വിപണിയിൽ താരമായി ഹോണ്ടയുടെ പുത്തൻ സ്കൂട്ടർ ഗ്രാസ്യ. നവംബര്‍ രണ്ടാം വാരത്തോടെ അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണവുമായി എത്തിയ ഗ്രാസ്യയുടെ വില്‍പ്പന 21 ദിവസത്തിനകം 15,000 യൂണിറ്റാണ് കടന്നത്. “ഒട്ടേറെ സവിശേഷതകളും പുതുമയുള്ള സ്റ്റൈലുമായി എത്തിയ ഗ്രാസ്യ പെട്ടെന്നു തന്നെ ഉപഭോക്താക്കളുടെ മനം കവര്‍ന്നു. ആദ്യ സ്വീകരണത്തിന്റെ ആവേശത്തില്‍ ഗ്രാസ്യ ഹോണ്ടയെ സ്കൂട്ടർ വിപണിയിലെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button