വാഷിംഗ്ടണ്‍: ലഹരിമരുന്നുജന്യ രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തിനു ശക്തമായ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം ഇതിന്റെ ഭാഗമായി ശമ്പളം സംഭാവന ചെയ്തു. ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് മൂന്നാം ക്വാര്‍ട്ടറില്‍ ലഭിച്ച ഒരു ലക്ഷം ഡോളറാണ് സംഭാവന നല്‍കിയത്. ട്രംപ് ആദ്യ രണ്ടു ക്വാര്‍ട്ടറുകളില്‍ ലഭിച്ച തുകയും സംഭാവന ചെയ്തിരുന്നു.
ആക്ടിക് ആരോഗ്യ സെക്രട്ടറി എറിക് ഹര്ഗന് അമിത ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ക്കായി ട്രംപിന്റെ സംഭാവന വിനിയോഗിക്കുമെന്ന് പറഞ്ഞു. യുഎസില്‍ ദിവസേന 175 പേരാണ് അമിത ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നതെന്നും ഹര്ഗന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ടാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളം ഭരണഘടനപ്രകാരം നിരസിക്കാന്‍ വ്യവസ്ഥയില്ല. അതിനാല്‍ ശമ്പളമായി ലഭിക്കുന്ന തുക വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന നല്‍കുകയാണ് ട്രംപ്.
Post Your Comments