Latest NewsIndiaNews

ജിഇഎസ് ഉച്ചകോടി: ട്രംപിന്റെ അഭിനന്ദനമേറ്റുവാങ്ങി മോദി

ന്യൂഡല്‍ഹി: ആഗോള സംരംഭക ഉച്ചകോടിയുടെ സംഘാടന മികവിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് സംതൃപ്തിയും അഭിനന്ദനവും അറിയിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.

നവംബര്‍ 28ന് അഹമ്മദാബാദില്‍ തുടങ്ങിയ ഉച്ചകോടിയില്‍ ഡോണള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാന്‍ക ഇന്ത്യയിലെത്തിയത്. ആഗോള സംരംഭകത്വ ഉച്ചകോടി ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് ഇവാന്‍ക പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button