കുറ്റവാളികളെ പിടികൂടുന്നതിന് അലംഭാവം കാട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഉത്തരവ് .ബിഹാറിലാണ് സംഭവം. പട്ന ജില്ലയിൽ ആകെയുള്ള 73 സ്റ്റേഷൻ ഹൗസ് ഓഫീസർമാരിൽ 70 പേർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നല്കരുതെന്നാണ് പട്ന സെൻട്രൽ ഡി ഐ ജി രാജേഷ് കുമാർ ഉത്തരവിട്ടത് .ബിഹാറിൽ കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള പല കുറ്റകൃത്യങ്ങൾ കൂടിയിട്ടും കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതാണ് ഡി ഐ ജി യെ ഇത്തരത്തിലൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത് .
Post Your Comments