Latest NewsIndiaNews

വാർത്തകൾ നൽകുന്നത് തടസ്സപ്പെടുത്താൻ ആവില്ല ; ഹൈക്കോടതി

വാർത്തകൾ നൽകുന്നത് തടസ്സപ്പെടുത്താൻ ആവില്ലെന്ന് ഹൈക്കോടതി .
കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് റിപ്പബ്ലിക്ക് ടി വി യും അർണാബ് ഗോസാമിയും വാർത്തകൾ നൽകുന്നത് തടയണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി .എന്നാൽ വാർത്തകൾ നൽകും മുൻപ് തരൂരിന്റെ കൂടി അഭിപ്രായം ആരായണമെന്നും ഇരുഭാഗത്തേയും പരിഗണിച്ചാവണം വാർത്തകൾ നൽകാനെന്നും കോടതി പറഞ്ഞു .അതേസമയം മൈക്ക് വായിലേയ്ക്ക് കുത്തി കയറ്റി മറുപടി തേടുന്നതുപോലെയുള്ള പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button