മലപ്പുറം : പി.വി അൻവറിനെതിരെ പുതിയ അന്വേഷണ റിപ്പോർട്ട്. നിലമ്പൂര്‍ ചീങ്കണ്ണിപ്പാലിയിലെ വാട്ടര്‍തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള തടയണ നിര്‍മ്മാണത്തില്‍ പി വി അന്‍വര്‍ എംഎല്‍എ യുടെ നിയമലംഘനം സ്ഥിരീകരിച്ച് പുതിയ അന്വേഷണ റിപ്പോര്‍ട്ട്.ചീങ്കണ്ണിപ്പാലിയില്‍ അടുത്തിടെ നടന്ന സംയുക്ത പരിശോധനയിലും നിയമലംഘനം ബോധ്യപ്പെട്ടുവെന്ന് പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് നല്‍കിയ നിലമ്പൂര്‍ ഡിഎഫ്ഒയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.
തടയണ അനധികൃതമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വനം, റവന്യൂ, ജിയോളജി തുടങ്ങിയ വകുപ്പുകളെ പരിശോധനക്ക് നിയോഗിച്ചത്. ഇതില്‍ വനം വകുപ്പിന് വേണ്ടി നിലമ്പൂര്‍ ഡിഎഫ്ഒ നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.
Post Your Comments