Latest NewsNewsInternational

ഭക്ഷണം നൽകാൻ കഴിയുന്നില്ല; രണ്ടു വയസ്സുള്ള മകളെ അമ്മ കൊന്നു

23 മാസം പ്രായമുള്ള മകളെ ‘അമ്മ കൊലപ്പെടുത്തി. ഭക്ഷണം നൽകാൻ സാധിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് 26 കാരിയായ ‘അമ്മ പറയുന്നു. തൊഴിൽരഹിതയായ കരിന ഗോമസ് എന്ന യുവതി പട്ടിണിമൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് വീട്ടുകാരോട് പറഞ്ഞു.

“എനിക്ക് അവളെ പോറ്റാൻ കഴിയില്ല, അവൾക്ക് ഇനി കഷ്ടപ്പാട് അനുഭവിക്കേണ്ടിവരില്ല, ഞാൻ വളരെ ക്ഷീണിതയാണ് ഈ അവസ്ഥയിൽ ഇനി കൂടുതൽ നാൾ നിലകൊള്ളാൻ കഴിയില്ലെന്ന്” അവർ പറഞ്ഞു. ഇതിനു മുൻപും കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയെന്നും അയൽവാസികൾ കണ്ടതുകൊണ്ടാണ് ആ ശ്രമം പരാജയപെട്ടതെന്നും അവരുടെ ബന്ധു പറയുന്നു. യുവതിയുടെ മേൽ കേസ് രജിസ്റ്റർ ചെയ്യുകയും ജയിലിലാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button