ശ്രീനഗർ: ജമ്മുകശ്മീരിലെ ഉറിയിൽ മൂന്നു ഭീകരരെ വധിച്ച് സെെന്യം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ശനിയാഴ്ച പുലർച്ചെ 7:30നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ ഓളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെെന്യവും സുരക്ഷസേനയും തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
വധിച്ച ഭീകരൻ്റെ മൃതദേഹം നീക്കാൻ ശ്രമിച്ചപ്പോൾ പാക് സൈനിക പോസ്റ്റിൽ നിന്നും വെടിവെപ്പ് ഉണ്ടായതായും സെെന്യം അറിയിച്ചു. ജമ്മുകശ്മീരിലെ അനന്ത്നാഗിൽ നാലാം ദിനവും ഭീകരർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. ലഷ്കര്‍ ഭീകരന് ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. മേഖല ഇപ്പോൽ സെെന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
Post Your Comments