Latest NewsIndiaNews

യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, ലീഡ് നില ഇങ്ങനെ

ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. 16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്. 7 മണിക്കൂറിനകം ഫലം പൂര്‍ണമായി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്തിരിക്കുന്നത്.

ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് എണ്ണിത്തുടങ്ങിയത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളെണ്ണും.

ആദ്യത്തെ സൂചനകള്‍ പ്രകാരം മീററ്റ്, അയോധ്യ-ഫൈസാബാദ്, സഹാറന്‍പൂര്‍, ഗാസിയാബാദ്, ഗോരഖ്പൂര്‍, അലഹബാദ്‌, കാണ്‍പൂര്‍, ബറേലി, മൊറാദാബാദ്, ലക്നൗ,വാരണാസി , ആഗ്ര, അലിഗഡ്എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്.

ഝാന്‍സി, ഫിറോസാബാദ് എന്നിവിടങ്ങളില്‍ മായാവതിയുടെ ബി.എസ്.പിയും ലീഡ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button