Latest NewsNewsIndia

ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായോ? ഗോരഖ്പൂർ ഫലം ഇങ്ങനെ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ യോഗി സര്‍ക്കാരിന് നല്‍കിയ മാര്‍ക്ക് നൂറിൽ നൂറ്. ഗോരഖ്പൂരിലെ ശിശുമരണങ്ങളും വിവാദങ്ങളും ബിജെപിക്ക് തിരിച്ചടിയായില്ലെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 12 എണ്ണത്തിലും ബിജെപിയാണ് മുന്നില്‍. ഗോരഖ്പൂര്‍, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ് തുടങ്ങിയ കോര്‍പ്പറേഷനുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തുന്നത്.

യോഗി സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാന് സൂചിപ്പിക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്കാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനായില്ല. കോൺഗ്രസിനും ഒരു മുനിസിപ്പാലിറ്റിയിൽപോലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.

ഗോരഖ് പൂരിലെ ശിശുമരണങ്ങളും, ഗോ രക്ഷാ പ്രവര്‍ത്തകരുടെ ആക്രമണങ്ങളുമായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രചരണായുധം. എന്നാൽ അതൊന്നും യു പിയിൽ ഏശിയില്ലെന്നതിന്റെ തെളിവാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button