ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി.ആദ്യ ലീഡ് നിലകള്‍ പ്രകാരം ബി.ജെ.പിയ്ക്ക് വ്യക്തമായ മേല്‍ക്കൈയാണ് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്.
ആദ്യ സൂചനകള്‍ പ്രകാരം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍, ഫിറോസാബാദ് , അലഹബാദ്, കാണ്‍പൂര്‍, ബറേലി, മൊറാദാബാദ്, ലക്നൗ, അയോധ്യ-ഫൈസാബാദ്, സഹാറന്‍പൂര്‍, ഗാസിയാബാദ്, അലിഗഡ്, എന്നിവിടങ്ങളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്.
മീററ്റ്, ഝാന്‍സി, ആഗ്ര, എന്നിവിടങ്ങളില്‍ മായാവതിയുടെ ബി.എസ്.പി ലീഡ് ചെയ്യുന്നു. ഫിറോസാബാദില്‍ ബി.എസ്.പിയ്ക്ക് 5000 വോട്ടിന്റെ കനത്ത ലീഡാണ് ഉള്ളത്. ഒടുവില്‍ ലഭിച്ച വിവര പ്രകാരം രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയ്ക്ക് 1500 വോട്ടുകളും കോണ്‍ഗ്രസിനും എസ്.പിയ്ക്കും 500 താഴെ വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.
മഥുരയില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
16 മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 79,113 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്തിരിക്കുന്നത്.7 മണിക്കൂറിനകം ഫലം പൂര്‍ണമായി അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments