Latest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധിയ്ക്ക് : മഴക്കെടുതിയെ തുടര്‍ന്ന് ക്രമീകരണങ്ങളുമായി റെയില്‍വേ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും ശക്തമായ മഴയെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ചതോടെ ട്രെയിന്‍ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതിന് പുറമേ റെയില്‍വേ പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് നാഗര്‍കോവില്‍-ഏറനാട് എക്‌സ്പ്രസ്(16606) കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്(16650) തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കും.

ഇന്ന് റദ്ദാക്കിയിട്ടുളള ട്രെയിനുകള്‍

16791 പുനലൂര്‍-പാലക്കാട് പാലരുവി എക്‌സപ്രസ്
16792 പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ്
56310 നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍
56386 കോട്ടയം-എറണാകുളം പാസഞ്ചര്‍
56362 എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍
56363 നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍
56389 എറണാകുളം-കോട്ടയം പാസഞ്ചര്‍

ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍

56305 കോട്ടയം-കൊല്ലം പാസഞ്ചര്‍
56334 കൊല്ലം-പുനലൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍
56309 കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍
56313 തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍
56714 പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button