കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവളത്തിൽ തീവ്രവാദികൾ എത്തിയതായി സന്ദേശം ലഭിച്ചു. കരിപ്പൂർ വിമാനത്താവള ഡയറക്ടർക്കാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. രണ്ടു തീവ്രവാദികൾ എത്തിയതായി കരിപ്പൂർ വിമാനത്താവള ഡയറക്ടർക്ക് അജ്ഞാതന്റെ കത്ത് കിട്ടി. ഈ കത്ത് ബുധനാഴ്ച ഉച്ചയോടെ കൊണ്ടോട്ടിയിൽ നിന്നുമാണ് എത്തിയത്.
രണ്ടു തീവ്രവാദികൾ ബംഗളൂരു വിമാനത്താവളത്തിൽ ഡൽഹിയിൽ നിന്നും വന്നിട്ടുണ്ട്. ഇരുവരും സമീപത്തെ ആൽഫ കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണ്. ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നു ഇംഗ്ലീഷിൽ എഴുതിയ കത്തിൽ ആവശ്യപ്പെടുന്നു.
വിവരം എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിലും (ഡിജിസിഎ) ബംഗളൂരൂ വിമാനത്താവളത്തിലും കേന്ദ്ര സുരക്ഷ സേനയും അറിയിച്ചു. ഇതിനെ തുടർന്ന് സുരക്ഷസേന ബംഗളൂരു വിമാനത്താവളത്തിൽ പരിശോധന നടത്തി. പക്ഷേ ഇതു വരെ ആരെയും കണ്ടത്തിയിട്ടില്ല. മാത്രമല്ല ഈ കത്ത് അയച്ച വ്യക്തിയെ തേടി അധികൃതർ അന്വേഷണം ആരംഭിച്ചു. ഈ കത്ത് വിമാനത്താവളത്തിലെ എയ്ഡ് പോസ്റ്റിനു സമീപത്തെ ലെറ്റർ ബോക്സിൽ രണ്ടുപേർ ബൈക്കിലെത്തി നിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങളിൽ ലഭിച്ചു. പക്ഷേ ഇവരുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല.
Post Your Comments