തിരുവനന്തപുരം ; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരത്തു നിന്നും 40 കിലോ മീറ്റർ അകലെ കടലിൽ ഒഴുകി പോയ 8 മത്സ്യത്തൊഴിലാളികളെയാണ് നേവി രക്ഷപ്പെടുത്തിയത്. അതേസമയം 33 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. മത്സ്യബന്ധനത്തിനു പോയ എഴുപതോളം പേരുമായി രക്ഷാപ്രവർത്തകർ ബന്ധപ്പെട്ടു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
Post Your Comments