![](/wp-content/uploads/2017/12/argent_submarine.jpg)
ബുവേനോസ് ആരിസ്: കാണാതായ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. 44 ജീവനക്കാരുമായി കാണാതായ അര്‍ജന്റീന നാവികസേനയുടെ സാന്‍ ഹുവാന്‍ എന്ന മുങ്ങിക്കപ്പലിനായുള്ള തെരച്ചിലാണ് അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി അന്വേഷണം നടത്തിയിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചതെന്ന് നേവി വക്താവ് എന്റിക് ബാല്‍ബി അറിയിച്ചു. നവംബര്‍ 15നായിരുന്നു സംഭവം. തെക്കന്‍ അറ്റ്ലാന്റിക്കില്‍ കരയില്‍ നിന്ന് 430 കിലോമീറ്റര്‍ അകലെയാണ് അവസാനമായി മുങ്ങിക്കപ്പലിന്റെ സിഗ്നല്‍ ലഭിച്ചത്. അമേരിക്കന്‍ നാവികസേനയുടേതുള്പ്പെടെയുള്ള കപ്പലുകളും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.
Post Your Comments