ആരാധകരുടെ എണ്ണത്തിൽ പിന്നിലല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലിയും ലോകസുന്ദരി മാനുഷി ഛില്ലറും ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ കണ്ടുമുട്ടിയിരുന്നു. പരിപാടിയിൽ മാനുഷി ഛില്ലർ ഉന്നയിച്ച ചോദ്യവും അതിന് കോഹ്ലി പറഞ്ഞ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കോഹ്ലിയെ മാതൃകയായി കാണുന്ന ഒരുപാടാളുകള്‍ രാജ്യത്തുണ്ടെന്നും ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അവര്‍ക്കെന്താണ് തിരിച്ചുനല്‍കാന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു മാനുഷിയുടെ ചോദ്യം. .
ഇതിന് ‘ ഗ്രൗണ്ടില്‍ ഒരിക്കലും അഭിനയിക്കാന്‍ പാടില്ല. നമ്മുടെ ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം. ഒരിക്കലും മുഖംമൂടി അണിയാന്‍ പാടില്ല. നമ്മള് അഭിനയിക്കുകയാണെന്നറിഞ്ഞാല് നമുക്ക് ബന്ധങ്ങള്‍ നഷ്ടപ്പെടും. ഞാന്‍ എപ്പോഴും ഞാന്‍ തന്നെയാണ്. മറ്റൊരാളാവാന് ശ്രമിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ചില ആളുകള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അതൊരു പ്രശ്നമായി ഞാന്‍ കാണുന്നില്ലെന്നും കോഹ്ലി മറുപടി പറയുകയുണ്ടായി.
Post Your Comments