Latest NewsNewsInternational

ലോകത്തിലെ ഏറ്റവും സാഹസികമായ പോളാര്‍ മത്‌സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മലയാളി യുവാവ്

ലോകത്തിലെ എറ്റവും സാഹസികമായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷന് പങ്കെടുക്കാനുള്ള മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ഒരു മലയാളി. മനുഷ്യവാസമില്ലാത്ത അതിശൈത്യത്തിന്റെ ലോകത്തേക്കുള്ള സാഹസികയാത്രയ്ക്കായി ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന ഏക മലയാളിയായ നിയോഗ്, 10609 വോട്ടുകള്‍ നേടി ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ തുടരുന്നു. 18109 വോട്ടുകളിലൂടെ ഹങ്കറി സ്വദേശിനിയായ കിറ്റിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ തൊട്ട് മുകളിലായുള്ളത്.

നോര്‍വേയിലെ മഞ്ഞുമൂടിയ പര്‍വതങ്ങളില്‍ നിന്ന് ആരംഭിച്ച്, സ്വീഡനിലെ പാല്‌സ (Paltsa), പുരാതന കച്ചവടപാതകള്‍, മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ടോണ്‍ നദി എന്നിങ്ങനെ ആര്‍ട്ടിക്കിലെ വന്യതയിലൂടെ 300 കിലോമീറ്ററോളം നീളുന്ന യാത്ര. തിരഞ്ഞെടുക്കപ്പെടുന്ന ഒരു സംഘം യാത്രാസ്‌നേഹികള്‍ക്കൊപ്പം, പരിശീലനം ലഭിച്ച 200ഓളം നായകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയിലായിരിക്കും യാത്ര.
ഡിസംബര്‍ 14 വരെയാണ് വോട്ടിങ് നടക്കുക. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവര്‍ക്കാണ് യാത്രയ്ക്കുള്ള അവസരം ലഭിക്കുക. അതിനായി അയ്യായിരത്തിലേറെ വോട്ടുകള്‍ നിയോഗിന് ഇനിയും വേണം.

സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന നിയോഗ് സ്ഥിരം യാത്രികന്‍ കൂടിയാണ്. ഒരു പൈസപോലും കയ്യിലില്ലാതെ കഴിഞ്ഞ 180 ദിവസമായി ഇന്ത്യന്‍ പര്യടനം നടത്തിവരുന്നുവെന്ന് അദ്ദേഹം മത്സരത്തിനായുള്ള വെബ്‌സൈറ്റില്‍ വിവരിക്കുന്നു. അത്ഭുതത്തില്‍ ഞാന്‍ വിശ്വസിക്കുന്നു; ലോകമെമ്ബാടും ആ സന്ദേശം പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു… നാമെല്ലാം ഒന്നാണ്! – നിയോഗിന്റെ വാക്കുകള്‍ ഇങ്ങനെ.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button