Latest NewsKeralaNews

നിരക്ക് കൂട്ടിയാലും കാര്യമില്ല; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാലും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് നടത്തിപ്പിലൂടെ ഓരോ മാസവും 16 കോടിരൂപയുടെ നഷ്ടവും പ്രതിവര്‍ഷം 205 കോടിയുടെ നഷ്ടവുമുണ്ടാകുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ പഖ്യാപിച്ച സൗജന്യസേവനങ്ങള്‍ കാരണം പ്രതിമാസം 161.17 കോടി രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് കിലോമീറ്ററിന് 64 പൈസയാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് 75 പൈസയായി ഉയര്‍ത്തണമെന്നും മിനിമം നിരക്ക് 10 രൂപയാക്കണമെന്നും കൂടാതെ വിദ്യാര്‍ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കണമെന്നും സ്വകാര്യബസുകാര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം യാത്ര ചെയ്യുന്ന കിലോമീറ്ററിന് അനുസൃതമായി ടിക്കറ്റ് നിരക്കു പുതുക്കി നിശ്ചയിക്കണമെന്ന് കേരള സ്റ്റേറ്റ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പനും ആവശ്യമുന്നയിച്ചു.

അതേസമയം എം.എല്‍.എമാരുടെയും മുന്‍ സാമാജികരുടെയും യാത്രാസൗജന്യത്തിലൂടെ മാത്രം 12 കോടി രൂപയുടെ നഷ്ടമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് യാത്രക്കാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. 1,050 രൂപയുടെ സൗജന്യപാസ് ഒരാള്‍ക്ക് ഒരുദിവസം അനുവദിച്ചാല്‍ മാത്രമേ ഇതിനു തുല്യമായ തുക കെ.എസ്.ആര്‍.ടി.സി.ക്ക് ചെലവാകുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button