ബെംഗളൂരു: കാണാതായ എരുമകളെ ഉടമയ്ക്ക് തിരികെ ലഭിക്കാന്‍ സഹായിച്ച് ഫേസ്ബുക്ക്. കാണാതായ രണ്ട് എരുമകളെയാണ് ഫേസ്ബുക്കിന്റെ സഹായത്തോടെ ഉടമയ്ക്ക് തിരികെ ലഭിച്ചത്. ബംഗളൂരുവിലെ ഗ്രാമമായ ഹൊസ്കോട്ടെ താലൂക്കിലാണ് ഈ സംഭവം നടന്നത്. കാണാതായ എരുമകളെ കണ്ടെത്തിയ ആള് ഫേസ്ബുക്കില്‍ അവയുടെ ചിത്രം പങ്കുവച്ചു. കാണാതായ എരുമകള്‍ അവരുടെ ഉടമയുടെ വീട്ടില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള നന്ദഗ്രു ഹബ്ലിയുടെ കൊടരാളി ഗ്രാമത്തിലാണ് കാണപ്പെട്ടത്. കൊടരാളി സ്വദേശി മോഹന്‍ ഈ എരുമകളെ പരിപാലിച്ചു. ഇയാള്‍ അവയുടെ ചിത്രങ്ങള്‍ എടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ഇറുരു ഗ്രാമത്തിലെ അവരുടെ ഉടമയായ നാരായണസ്വാമി ഈ വിവരം അറിഞ്ഞു. രണ്ടു ദിവസത്തിനു ശേഷം ഇവ ഉടമയുടെ സമീപത്ത് എത്തി.
Post Your Comments