Latest NewsNewsIndia

രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കും : മോദി

ന്യൂഡല്‍ഹി : രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ നല്ല ഭാവിയെ കരുതി എടുത്ത ഏതു നടപടിക്കും രാഷ്ട്രീയമായി വിലനല്‍കേണ്ടി വന്നാല്‍ അതിന് തയ്യാറാണെന്ന് പ്രധാനമന്ത്രി. ഇക്കാര്യത്തില്‍ പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസ്‌ ലീഡര്‍ ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. സമാന്തര സമ്പദ്വ്യവസ്ഥയുടെ ഭാഗമായിരുന്നു കള്ളപ്പണം, നോട്ട് അസാധുവാക്കലിനുശേഷം ശരിയായ വ്യവസ്ഥയുടെ ഭാഗമായി. ജനങ്ങള്‍ക്ക് സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും ചോര്‍ച്ച തടയാനും ആധാര്‍ പ്രയോജനപ്രദമാണ്. ബിനാമി സ്വത്തുക്കള്‍ കണ്ടെത്തുന്നത്തില്‍ ആധാര്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button