ന്യൂഡല്‍ഹി: ചൈനയുടെ നാവിക കപ്പല്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നങ്കുരമിട്ടു. ഇത് ഇന്ത്യക്ക് ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്ന് നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ വ്യക്തമാക്കി. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ കപ്പല്‍ ബലൂചിസ്ഥാനിലെ തുറമുഖനഗരമായ ഗ്വാഡറിലാണ് നങ്കൂരമിട്ടുന്നത്.
ഗ്വാഡറില്‍ ചൈനയിലെ വാണിജ്യ കമ്പനികള്‍ക്കു ഓഹരികളുണ്ട്. ഇത് പാക്കിസ്ഥാന്‍റെയും ചൈനയുടെയും സാമ്പത്തിക ഇടനാഴിയാണെന്നും മാത്രമല്ല ഒരു വാണിജ്യ തുറമുഖം കൂടിയാണെന്നും ലാന്‍ബ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം ഇന്ത്യക്ക് ആശങ്കകള്‍ സൃഷ്ടിക്കും. ഇതിനാവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നാം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് നാവികസേനയുടെ എട്ട് കപ്പലുകളാണ് ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ഉള്ളത്. ചൈന കപ്പലിന്‍റെ വിന്യാസം 2008 മുതലാണ് ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ആരംഭിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ പ്രദേശത്ത് 14 കപ്പലുകള്‍ ഉണ്ടായിരുന്നുവെന്നും ഇന്ത്യന്‍ നാവികസേന പ്രദേശത്ത് ശക്തമായ നിരീക്ഷണമാണ് നടത്തിവരുന്നതെന്നും ലാന്‍ബ കൂട്ടിച്ചേര്‍ത്തു.
Post Your Comments