സംസ്കാരത്തിന് തൊട്ടു മുന്‍പ് മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയ കുഞ്ഞ് തിരികെ ജീവിതത്തിലേയ്ക്ക് .ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രശ്സ്തമായ മാക്സ് ആശുപത്രിയിൽ .ഡല്‍ഹി സ്വദേശി പ്രവീണിന്റെ ഭാര്യ ജന്മം നൽകിയ ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.പിന്നീട് ഇരുകുട്ടികളും മരിച്ചതായി കാണിച്ചു ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കുട്ടികളില്‍ ഒരാള്‍ പിടയ്ക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതോടെ ബന്ധുക്കള്‍ കുട്ടിയുമായി ആശുപത്രിയിലേയ്ക്ക് എത്തി. കുട്ടി സുഖംപ്രാപിച്ചു വരികയാണ്.
Post Your Comments